കഴിഞ്ഞ ആഴ്ച മലയാളനാടിന്റെയും പ്രവാസലോകത്തിന്റെയും നെഞ്ചിലെ തീരാവേദനയായിരുന്നു വിപഞ്ചിക. സ്വപ്നം കണ്ട ജീവിതം വഴിമാറിയപ്പോള്‍ ഒന്നുമറിയാത്ത പിഞ്ചുകുഞ്ഞിനെയും കൂട്ടി ഈ ലോകം വിട്ടുപോയവള്‍...മരണത്തെ പുല്കുന്നതിനു മുമ്പ് താന്‍ അനുഭവിച്ചതെല്ലാം അവള് കുറിപ്പുകളില്‍ കോറിയിട്ടു. ശബ്ദശകലങ്ങളായി ഈ ലോകത്തോട് വിളിച്ചുപറഞ്ഞു. ആ വേദന മായും മുമ്പാണ് പ്രവാസലോകത്തു നിന്നുതന്നെ സമാനമായ മറ്റൊരു വാര്‍ത്തയെത്തുന്നത്. ഷാര്‍ജയില്‍ ജീവനൊടുക്കിയത് കൊല്ലം കോയിവിള സ്വദേശി അതുല്യ. താന്‍ അനുഭവിച്ച നരകയാതനകള്‍ ലോകത്തോട് വിളിച്ചുപറഞ്ഞായിരുന്നു വെള്ളിയാഴ്ച അതുല്യയും വിടപറഞ്ഞത്