നടപ്പാക്കാന്‍ ഒരുദിവസം മാത്രം ശേഷിക്കെ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ കോടതി മാറ്റിവച്ചതോടെ നിമിഷ പ്രിയയുടെ മോചനത്തിലേക്കുള്ള സാധ്യത ഒരിക്കല്‍കൂടി തെളിയുകയാണ്. ആശ്വാസമാണ് കോടതി തീരുമാനമെങ്കിലും മോചനം സാധ്യമാകാന്‍ കടമ്പകള്‍ ഏറെയാണ്. നയതന്ത്രവഴിയിലെ ഇടപെടലുകള്‍ക്കപ്പുറത്തേക്ക് മാനുഷിക പരിഗണനയില്‍ കേന്ദ്രീകരിച്ചുള്ള സംസാരങ്ങളും ചര്‍ച്ചകളും ഉപാധികളും മാപ്പുകളും നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും എന്നൊരു പ്രത്യാശയിലേക്കാണ് വീണ്ടും നയിക്കുന്നത്