കവണയില്‍ കൊരുത്ത ഒറ്റ ഉരുളന്‍ കല്ലുകൊണ്ട് ഭീമാകാരനായ ഗോലിയാത്തിനെ ദാവീദെന്ന പയ്യന്‍ എറിഞ്ഞിട്ട ബൈബിള്‍ കഥയുണ്ട്. പുകള്‍പെറ്റ നമ്പര്‍ വണ്‍ ആരോഗ്യകേരളത്തിന്റെ തിരുനെറ്റിക്ക് ഡോ.ഹാരിസ് ചിറയ്ക്കല്‍ എറിഞ്ഞിട്ട ഫേസ്ബുക്ക് പോസ്റ്റ് സംവിധാനത്തെ വിറപ്പിച്ചു. ആദ്യം എതിര്‍ത്തവരടക്കം മറുവാക്കില്ലാതെ നില്‍ക്കുന്നു. വേണ്ട ഉപകരണങ്ങള്‍ വിമാനത്തില്‍ പറന്നിറങ്ങുന്നു. സിസ്റ്റത്തിന്റെ പോരായ്മയെന്ന് സര്‍ക്കാരും മന്ത്രിയും തുറന്ന് സമ്മതിക്കുന്നു. ആരോഗ്യകേരളത്തിന്റെ ബലഹീനത കെട്ടിയടയ്ക്കാന്‍ ഈ കോളിളക്കം വഴിതുറക്കുമോ. ഹാരിസ് എഫക്ട് എത്രമാത്രം?