മഴയെ വെല്ലുന്ന രാഷ്ട്രീയപോരാട്ടമാണ് നിലമ്പൂര്‍ നടക്കുന്നത്. രാഷ്ട്രീയപോരാട്ടം അതിന്റെ അവസാനലാപ്പിലേക്ക് കടക്കുന്ന സമയമാണ്. പിണറായി സര്‍ക്കാരിന്റെ കാലത്തെ അവസാനത്തെ ഉപതിരഞ്ഞെടുപ്പാണ്. നടക്കുമോ ഇല്ലയോ എന്ന സംശയങ്ങള്‍ക്കിടയില്‍ നിലമ്പൂരിലെ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് പോവുകയാണ്. നിലമ്പൂരിലെ ജനങ്ങള്‍ അവര്‍ക്ക് പറയാനുള്ളതൊക്കെ പറയുകയാണ്, നിലമ്പൂരിലെ രാഷ്ട്രീയ ചിത്രം എന്താണെന്ന് നോക്കാം, കാണാം നിലമ്പൂര്‍ കവല.