ചെറിയ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെട്ടു. രാത്രി എറണാകുളത്തുള്‍പ്പടെ മണിക്കൂറുകളോളം മഴ പെയ്തു. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമാണ് മഴ മടങ്ങിയെത്തിയത്.ഇടയ്ക്ക് മഴയ്ക്ക് ശമനമുണ്ടായെങ്കിലും വൈകീട്ടോടെ ശക്തിപ്പെട്ടു. പിന്നാലെ മഴ മുന്നറിയിപ്പുമെത്തി. ആലപ്പുഴയില്‍ പലയിടങ്ങളിലും വീടുകള്‍ വെള്ളത്തിലാണ്.മഴ തുടങ്ങിയ സമയത്തുതന്നെ പ്രത്യക്ഷപ്പെട്ടുതുടങ്ങിയതാണ് ദേശീയപാതയിലെ വിള്ളലും. മഴപ്പെയ്തില്‍ പാതയുടെ അരികിടിഞ്ഞ് അപകടമുഖത്തായി യാത്രക്കാര്‍.