നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുവര്‍ഷംമാത്രം ബാക്കിയിരിക്കേ നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയ പി.വി.അന്‍വറിനെ ചുറ്റി തന്നെയാണ്,,, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെയുള്ള ദിവസങ്ങളില്‍ മണ്ഡലത്തിലെ ചര്‍ച്ചകളെല്ലാം. വന്‍ കണക്കുകൂട്ടലുകളോടെ എം.എല്‍.എ സ്ഥാനം രാജിവച്ചു,,, പക്ഷെ പിന്നീട് തൊട്ടിടത്തെല്ലാം പി.വി.അന്‍വറിന് പിഴച്ചു,,, മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനങ്ങള്‍ പരിധിവിട്ടതോടെ,,, സഖാക്കളെല്ലാം അന്‍വറിനെതിരെ തിരിഞ്ഞു. ഏറെ പ്രതീക്ഷയോടെ കണ്ട യു.ഡി.എഫ് സഹകരണം,,, വി.ഡി.സതീശനുമായുള്ള വാക്പോരില്‍ തട്ടി വഴിമുട്ടി. നിവൃത്തിയില്ലാതെ തൃണമൂല്‍ സ്ഥാനാര്‍ഥിയായി. എന്നാല്‍ ആ പത്രിക ഇപ്പോള്‍ തള്ളിയിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തിൽ റജിസ്റ്റർ ചെയ്തിട്ടില്ലെന്നും നാമനിർദേശ പത്രികയിൽ ഒപ്പിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.