പി.വി. അൻവറിന്‍റെ വീട്ടിലും ഉടമസ്ഥതയിലുള്ള പാർക്കിലും സഹായുടെ വീട്ടിലും ഇ.ഡി പരിശോധന. കെഎഫ്സിയിൽ നിന്ന് വായ്പ എടുത്തതുമായി ബന്ധപ്പെട്ടാണ് പരിശോധന. കെ.എഫ്.സിയിൽ നിന്ന് ഒരേ വസ്തു ഈട് നൽകി കോടികളുടെ രണ്ട് വായ്പകൾ എടുത്തതിലാണ് ഇഡി പരിശോധന. അതിരാവിലെ ആരംഭിച്ച പരിശോധന മണിക്കൂറുകളോളം നീണ്ടു. പി.വി. അൻവറിന്റെ വാഹനങ്ങളിലും പരിശോധന നടത്തി. അൻവറിന്‍റെ സഹായിയായ സിയാദിന്റെ എടവണ്ണയിലെ വീട്ടിലും പരിശോധന നടന്നു. പരിശോധനയ്ക്കിടെ വീട്ടിലെത്തിയ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പി വി അൻവറിനെ കാണാൻ ശ്രമിച്ചത് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. പിന്നാലെ പ്രവർത്തകരും ഉദ്യോഗസ്ഥരുമായി വാക്കേറ്റമായി.

ഇതേസമയം പി വി അൻവറിന്‍റെ ഉടമസ്ഥയിലുള്ള മഞ്ചേരിയിലെ പാർക്കിലും കെ എഫ് സി യുടെ ഉദ്യോഗസ്ഥരുടെ വീടുകളിലും പരിശോധന നടന്നു. കെ എഫ് സിയിൽ നിന്ന് ഒരേ ഈട് വെച്ച് രണ്ട് വായ്പ എടുത്തതുമായി ബന്ധപ്പെട്ട് വിജിലന്‍സ് സംഘവും പി.വി. അൻവറിന്‍റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.

ENGLISH SUMMARY:

PV Anwar's properties are under investigation by the Enforcement Directorate (ED) due to alleged loan fraud involving the Kerala Finance Corporation (KFC). The ED is investigating allegations that Anwar secured multiple loans using the same collateral