ഭയം..... കണ്ണില്‍നിറയുന്ന ഭയം..... നെഞ്ചില്‍ക്കുരുങ്ങിപ്പോകുന്ന നിലവിളിയുടെ വീര്‍പ്പുമുട്ടല്‍..... അപ്രതീക്ഷിതമായി കണ്‍മുന്നില്‍ വന്നുനില്‍ക്കുന്ന മരണത്തോളം ഭീതിതമായ മറ്റൊരു കാഴ്ചയുണ്ടാകില്ല....അലറിവിളിക്കുന്ന കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍ പെട്ടിട്ടുണ്ടോ?.. ആക്രമണോല്‍സുകമായി അവ പിന്നാലെ ഓടിയെത്തിയിട്ടുണ്ടോ? ഓടിമറയാന്‍ ഒരു വഴിപോലുമില്ലാത്തയിടങ്ങളില്‍ അലറിയടുക്കുന്ന കാട്ടാനയെ കണ്‍മുന്നില്‍ കാണുമ്പോള്‍ കാലിന്റെ പെരുവിരല്‍മുതല്‍ തലവരെ തിളച്ചുപായുന്ന ഒരു തരിപ്പുണ്ട്. അതിന്റെ തീവ്രത, അത്....... അനുവഭിച്ചവര്‍ക്കേ അറിയൂ.... ആ കൊലവിളിയില്‍ രണ്ടുജീവന്‍കൂടി പൊലിഞ്ഞു. അതിരപ്പള്ളി കാട്ടിനുള്ളിലാണ്...... ശരിയാണ്.... പക്ഷേ കാടിന്റെ മക്കള്‍തന്നെയാണ് ആക്രമിക്കപ്പെട്ടതും. അവര്‍ക്കും അവിടെ അവകാശമുണ്ട്.