സംസ്ഥാനത്ത് സിപിഎമ്മിന് പുത്തന്‍ ഊര്‍ജവും ആവേശവുമൊക്കെയായി മാറിയെന്ന് വിചാരിച്ച സംസ്ഥാനസമ്മേളനം കഴിഞ്ഞതോടെ ആക്ച്വലി എന്തൊക്കെയാണ് സംഭവിക്കുന്നത്? സിപിഎമ്മില്‍ സാധാരണ പതിവില്ലാത്ത രീതിയിലാണ് അതൃപ്തി പുകയുക മാത്രമല്ല, പൊട്ടിത്തെറിയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.. വീണ ജോർജിനെ സിപിഎം സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവാക്കിയതിനെ ചൊല്ലിയാണ് പാർട്ടിയിൽ പൊട്ടിത്തെറി. വീണയെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിന് പത്മകുമാർ പാർട്ടിയെ വെല്ലുവിളിക്കുന്നത് തുടരുകയാണ് . പരസ്യ പ്രതികരണം നടത്തിയ പത്മകുമാറിനെതിരെ നടപടിക്ക് സാധ്യത പരാമർശിച്ച് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം രംഗത്തെത്തി. പത്മകുമാർ പരസ്യ പ്രതികരണം നടത്തരുതായിരുന്നു എ കെ ബാലൻ പ്രതികരിച്ചപ്പോൾ ഒരു പ്രതികരണത്തിന് വീണ ജോർജ് തയ്യാറായില്ല. പത്മകുമാർ പാർട്ടിക്ക് പ്രശ്നമല്ലെന്ന് എം വി ഗോവിന്ദൻ മനോരമ ന്യൂസിനോട് പറഞ്ഞു. അതിനിടെ, പി.ജയരാജനെ തഴഞ്ഞതില്‍ അതൃപ്തിയുമായി മകനിട്ട പോസ്റ്റും ചര്‍ച്ചയാവുകയാണ്.