കണ്ണൂരില്‍ ക്യാമ്പസ് സംഘര്‍ഷം മനസില്‍ കൊണ്ടുനടന്ന് ഒന്നര വര്‍ഷത്തിന് ശേഷം പകവീട്ടി വിദ്യാര്‍ഥികള്‍. വാരം സ്വദേശി മുനീസ് മുസ്തഫയ്ക്ക് നേരെയുണ്ടായ ജൂനിയര്‍ വിദ്യാര്‍ഥി നിഷാദിന്റെയും സംഘത്തിന്റെയും ആക്രമണത്തില്‍ ചുണ്ട് മുറിഞ്ഞു. തിരുവനന്തപുരം കാട്ടാക്കടയില്‍ സൗഹൃദം ഒഴിവാക്കിയതിന്റെ പേരില്‍ ബിബിഎ വിദ്യാര്‍ഥി ക്രിസ്റ്റോ.എസ്.ദേവിനെ സഹപാഠികള്‍ ക്രൂരമായി മര്‍ദിച്ചു. കാസർകോട് ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ കാലിന്റെ എല്ല് സീനിയർ വിദ്യാർഥികളുടെ ആക്രമണത്തിൽ ഒടിഞ്ഞതായി പരാതി. കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂളിലെ വിശാഖ് കൃഷ്ണനെയാണ് സ്കൂളിലെ സീനിയർ വിദ്യാർഥികൾ ആക്രമിച്ചത്. മലപ്പുറം കൊണ്ടോട്ടിയിൽ മോഡൽ പരീക്ഷ കഴിഞ്ഞ് മടങ്ങിയ പത്താം ക്ലാസ് വിദ്യാർഥികൾ മൈതാനത്ത് ഏറ്റുമുട്ടി. കലിയടങ്ങാത്ത കൗമാര സംഘര്‍ഷങ്ങള്‍ കേരളത്തില്‍ തുടര്‍ക്കഥയാകുന്നോ?