നല്ല കുട്ടിയെന്ന് എല്ലാവരും കരുതിയവൻ, കുഞ്ഞനുജനെ പൊന്നുപോലെ സ്നേഹിച്ചിരുന്നവൻ, അങ്ങനെയുള്ള അഫാനെ സൈലൻറ് കില്ലർ ആക്കി മാറ്റിയത് ഭാവി ജീവിതം തകർന്നെന്ന നിരാശയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. വിദേശത്തുള്ള പിതാവിൻറെ ബിസിനസ് തകർന്നതോടെ നല്ല രീതിയിലായിരുന്ന ജീവിതത്തിൽ കടം കയറി. ബന്ധുക്കളും നാട്ടുകാരും പണം തിരികെ ചോദിച്ചത് പ്രതിസസിയായി.ഇങ്ങനെ പോയാൽ സ്വപ്നം കണ്ടതൊന്നും നടക്കില്ലെന്ന് തോന്നൽ ഉമ്മയേയും സഹോദരനെയും കൊന്ന് ആത്മഹത്യ ചെയ്യാമെന്ന ചിന്തക്ക് കാരണമായി.പണമില്ലാത്തപ്പോൾ പുതിയ ബൈക്ക് വാങ്ങിയതിനെയും പ്രണയത്തേയും കുറ്റപ്പെടുത്തിയതും സാമ്പത്തികമായി സഹായിക്കാത്തതും ലത്തീഫിനോടും സാജിതയോടും വൈരാഗ്യമായി. ഫർസാനയുടെ ആഭരണം അഫാൻ പണയം വെച്ചിട്ടുണ്ട്. തൻ്റെ മരണ ശേഷം ഫർസാനയെ മറ്റുള്ളവർ കുറ്റപ്പെടുത്തുമെന്ന തോന്നൽ ആ കൊലയിലേക്കും നയിച്ചു. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് ബന്ധുക്കളും സമ്മതിക്കുന്നു.കടബാധ്യത മൂലം സ്വപ്നജീവിതം തകർന്നെന്ന അഫാന്റെ ചിന്തയെന്ന നിഗമനത്തിൽ പോലീസ്. സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നൂവെന്ന് അഫാൻ്റെ മാതൃ സഹോദരൻ ഷെമീർ മനോരമ ന്യൂസിനോട് പറഞ്ഞു. ഉറ്റവരെ കൊന്നു തള്ളുന്നതിനിടെ അഫാൻ ബാറിൽ പോയി മദ്യപിച്ച് സമയം ചെലവഴിച്ചെന്നും കണ്ടെത്തൽ. കൊല്ലാനായി ഫർസാനയെ അഫാൻ ബൈക്കിൽ കൂട്ടിക്കൊണ്ടുവരുകയായിരുന്നു വന്നും സ്ഥിരീകരിച്ചു.