ഇന്നും വന്നു റാഗിങ് പരാതി. തിരുവനന്തപുരം കാര്യവട്ടം ഗവ. കോളജില്‍ നിന്നാണത്. മൂന്നാം വർഷ വിദ്യാർഥികൾ SFI യൂണിറ്റ് മുറിയില്‍ അടക്കം കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചെന്നും പുറത്ത് പറഞ്ഞാല്‍ ഇനിയും മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഒന്നാംവർഷ വിദ്യാർഥിയുടെ പരാതി. കുറ്റക്കാരായ ഏഴ് മൂന്നാം വർഷ വിദ്യാർഥികള്‍ക്ക് സസ്പെന്‍ഷന്‍. പൂക്കോട് വെറ്റിനറി സർവകലാശാലയിൽ റാഗിങ്ങിനിരയായ സിദ്ധാർത്ഥന്റെ ഒന്നാം ചരമവാർഷികം കൂടിയാണിന്ന് ഇന്ന്. വേണ്ടേ റാഗിങിന് നിയന്ത്രണം?