കാട്ടാനക്കലി അടങ്ങുന്നില്ല. വയനാട്ടിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിന്റെ മൃതദേഹം സംസ്‌കരിച്ചു. തമിഴ്നാടിന്റെ ഭാഗമായ വെള്ളരിയിലായിരുന്നു സംസ്കാരം. കടയിൽ പോയി തിരിച്ചു വരികയായിരുന്ന മാനുവിനെ ഇന്നലെ 8 മണിയോടെയാണ് വീടിനു തൊട്ടു സമീപത്തു വെച്ച് കാട്ടാന കൊലപ്പെടുത്തിയത്. ഇടുക്കി കൊമ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച സോഫിയയുടെ മൃതദേഹവും സംസ്കരിച്ചു. തിരുവനന്തപുരം പാലോട് വനത്തിൽ അമ്പതുകാരൻ മരിച്ചത് കാട്ടാന ആക്രമണത്തിലെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്.