സ്ത്രീസുരക്ഷ, ക്രമസമാധാന പാലനം ...... അധികാരത്തിലേറുന്ന സര്‍ക്കാരുകള്‍ ആവര്‍ത്തിക്കുന്ന മുദ്രാവാക്യം. കൊടുംക്രൂരതകള്‍ മാത്രം വാര്‍ത്തകളില്‍ പ്രതിദിനം നിറയുന്ന കേരളം. കോഴിക്കോട്ട് ഒരു യുവതി ലൈംഗികാതിക്രമത്തില്‍നിന്ന് രക്ഷപെടാന്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലായിട്ട് ദിവസം മൂന്ന് കഴിഞ്ഞു. അറസ്റ്റില്ല, നടപടിയില്ല, എന്തിനേറെ പ്രതി എവിടെയെന്നുപോലും അറിയില്ല. ഒരു കുടുംബത്തിലെ ഒരാളെ കൊന്നിട്ടും തീരാത്ത പകയുമായി അഞ്ചുവര്‍ഷം ജയിലില്‍ കിടന്നിട്ട് ജാമ്യത്തില്‍ പുറത്തിറങ്ങി നിഷ്ഠൂരമായി ഇരട്ടക്കൊല നടത്തിയ ചെന്താമര കൂസലേതുമില്ലാതെ ചെയ്തതത്രയും വിവരിക്കുന്നതും മലയാളി കണ്ടു. നിയമപാലനത്തിന് പൊലീസുണ്ടല്ലോ എന്ന് ചോദിക്കരുത്. നിയമപാലനത്തിന് ശ്രമിച്ച പൊലീസുകാരനെ ചവിട്ടിക്കൊല്ലുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. കേരം തിങ്ങും കേരള നാടല്ല.... ഇത് അക്രമ കേരളം.