പാലാഴി മഥനത്തിനൊടുവില്‍ ദിവ്യാമൃത് പുറത്തുവരുന്നതിനും മുന്‍പ് പുറത്തുവന്നത് കാളകൂട വിഷമെന്നാണ് പുരാണം. സര്‍വജീവനുമെടുക്കുന്ന കാളകൂടവിഷം. എ.ഡി.എം നവീന്‍ ബാബുവിന്റെ ജീവനെടുത്ത ആരോപണങ്ങളുടെ ആഴങ്ങളില്‍ മറഞ്ഞിരിക്കുന്നതെല്ലാം വിഷമയം.
അട്ടത്തുകയറി അടയിരുന്ന പി.പി.ദിവ്യ ജാമ്യഹര്‍ജിയില്‍ തോറ്റമ്പി, നാടകാന്തരം പൊലീസില്‍ കീഴടങ്ങുന്നതിന് മുന്‍പുതന്നെ നുണകഥകളുടെ അടരുകള്‍ പൊഴിഞ്ഞുതുടങ്ങിയിരുന്നു.