TAGS

മന്ത്രിയായിട്ടുപോലും ജാതിയുടെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയത് ഭാരതീയ വേലന്‍ സൊസൈറ്റിയുടെ കോട്ടയത്ത് നടന്ന സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനത്തിലായിരുന്നു. 

 

സംസ്ഥാനത്തെ ഒരു ക്ഷേത്രത്തിലെ ചടങ്ങില്‍ നിലവിളക്ക് കൊളുത്തുന്ന സമയത്തായിരുന്നു സംഭവമെന്നും അതേ വേദിയില്‍ത്തന്നെ തന്‍റെ പ്രതിഷേധം പരസ്യമായി അറിയിച്ചെന്നും മന്ത്രി പറഞ്ഞെങ്കിലും സംഭവം നടന്ന ക്ഷേത്രം ഏതാണെന്ന് വ്യക്തമാക്കിയിരുന്നില്ല. പൂജാരിമാർ വിളക്ക് കത്തിച്ചശേഷം മന്ത്രിയായ തനിക്ക് വിളക്ക് നൽകാതെ നിലത്ത് വച്ചു. ഞാൻ തരുന്ന പണത്തിന് അയിത്തം ഇല്ലല്ലോയെന്നും എനിക്ക് മാത്രമാണല്ലോ അയിത്തമെന്നും മന്ത്രി ചോദിച്ചതോടെ പ്രസംഗം ചര്‍ച്ചയായി അന്വേഷണം ആ സംഭവം നടന്ന ക്ഷേത്രമേതെന്ന വഴിക്കായി. ഒടുവില്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയും വിശദീകരണവുമായി രംഗത്തെത്തി. ദേവസ്വംമന്ത്രിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് പേര്‍ക്കുളം സുബ്രഹ്മണ്യന്‍ നമ്പൂതിരി. ക്ഷേത്രാചാരപ്രകാരമാണ് കാര്യങ്ങള്‍ നടന്നത്.   ജാതിവിവേചനം ഉണ്ടായതായി തോന്നുന്നില്ല. നിലവിലെ ആചാരങ്ങള്‍ തുടരും. മാറ്റണമെങ്കില്‍ ഭരണസമിതി തീരുമാനിക്കണമെന്നും സുബ്രഹ്മണ്യന്‍ നമ്പൂതിരി മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം

 

Special Programme on Caste Discrimation and untouchablity at temple