‘തീ’ തെരുവിന്റെ കഥ

നാടിനെ നടുക്കി കോഴിക്കോട്് മിഠായിത്തെരുവിൽ വൻതീപിടിത്തം. മൂന്നുനിലകെട്ടിടത്തിലെ പത്തിലധികം കടമുറികൾ കത്തിനശിച്ചു. 15ല്‍ അധികം അഗ്നിശമന യൂണിറ്റുകൾ  മണിക്കുറുകളോളം  പണിപെട്ടാണ്  സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്.  പ്രാഥമിക കണക്കുകൾ കോടികളുടെ നഷ്ടം സൂചിപ്പിക്കുന്നു

പതിനൊന്നരയോടെ രാധാതിയേറ്ററിന് സമീപത്തെ മോഡേൺ ടെക്സ്റ്റയിൽസിന് ഉള്ളിലാണ് തീകണ്ടത്. മിനിറ്റുകൾക്കകം കെട്ടിടത്തിന്റെ മൂന്നാംനില വരെ തീവീഴുങ്ങി. കെട്ടിടത്തിനുള്ളിൽ  അഞ്ചുപാചകവാതക സിലിണ്ടറുകൾ ഉണ്ടെന്ന വിവരം ഇതിനിടെ  രക്ഷാപ്രവർത്തകരെ  മുൾമുനയിലാക്കി. 

തീയണക്കാനുള്ള എല്ലാ ശ്രമങ്ങളും ആദ്യമണിക്കൂറുകളിൽ പരാജയപ്പെടുകയായിരുന്നു. മൂന്നാംനിലയിലായിലേക്ക് വെള്ളം പമ്പ് ചെയ്യാനാവാതെ കുഴങ്ങി. കയ്യും മെയ്യും മറന്ന് നാട്ടുകാർ നടത്തിയ ശ്രമങ്ങൾ ഫയർഫോഴ്സിന് തുണയാവുകയായിരുന്നു. മൂന്നുമണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണവിധേയമായത്.