'ട്വന്റി ട്വന്റിയെ ഭയക്കണോ ?'; വോട്ടുവണ്ടി എറണാകുളത്ത്

വിഷുദിനത്തിലും ചോരാത്ത തിരഞ്ഞെടുപ്പ് ചൂടറിയാന്‍ വോട്ടുവണ്ടി ഇന്ന് എറണാകുളത്താണ്. എല്‍.ഡി.എഫ് വിജയിച്ചിട്ടുണ്ടെങ്കിലും പരമ്പരാഗതമായി യു.ഡി.എഫ് കോട്ടയാണ് എറണാകുളം. ഇത്തവണ പാര്‍ട്ടി ചിഹ്നത്തില്‍ സി.പി.എം മല്‍സരിക്കുമ്പോള്‍ എത്രത്തോളം നേട്ടമുണ്ടാകുമെന്നതും ബി.ജെ.പിക്ക് എത്ര ശതമാനം വോട്ട് നേടാനാകുമെന്നതും ശ്രദ്ധേയമാണ്. ഹൈബിയേ ഇത്തവണയും വോട്ടര്‍മാര്‍ ചേര്‍ത്തുനിര്‍ത്തുമോ എന്നതും അറിയേണ്ടതുണ്ട്.  പറവൂരും കളമശ്ശേരിയും കൊച്ചിയും തൃപ്പൂണിത്തുറയും അടങ്ങുന്ന എറണാകുളം ലോക്സാഭാ മണ്ഡലത്തിന്‍റെ ഇത്തവണത്തെ നിലപാടുകള്‍ പറയുന്നു  വോട്ടര്‍മാര്‍.