മണിപ്പൂരും തൊഴിലില്ലായ്മയും ഇല്ലാത്ത മോദി ഗ്യാരന്‍റി ജനം വിശ്വസിക്കുമോ?

ലോക്സഭ തിര‍ഞ്ഞെടുപ്പിന് മുന്‍പായി ബി.ജെ.പി അവരുടെ പ്രകടന പത്രിക ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. "ഏക വ്യക്തി നിയമം", "ഒരു രാജ്യം ഒരേ സമയം തിരഞ്ഞെടുപ്പ്" എന്നിവ നടപ്പാക്കുകയാണ് അടുത്ത ലക്ഷ്യമെന്ന്  പ്രഖ്യാപനമുണ്ട്. യുവാക്കള്‍, വനിതകള്‍, കര്‍ഷകര്‍, ദരിദ്രര്‍ എന്നീ നാല് വിഭാഗങ്ങളെ ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ക്കാണ് മുന്‍തൂക്കമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. ഇന്ധന വില കുറയ്ക്കുമെന്നും പറയുന്നുണ്ട് ബിജെപി. എന്നാല്‍ ബിജെപി പ്രകടന പത്രിക നുണ പത്രികയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം, സ്ത്രീപക്ഷ പദ്ധതികൾ, അതിര്‍ത്തി സംരക്ഷണം, മണിപ്പൂര്‍ കലാപം ഇതുമായെല്ലാം ബന്ധപ്പെട്ട് എന്തുണ്ട് എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. മോദിയുടെ ഗ്യാരന്‍റിയില്‍ വോട്ടുവീഴുമോ?