പ്രമേഹം: ലക്ഷണങ്ങള്‍, രോഗ നിര്‍ണയം, ചികില്‍സ; പറയുന്നു ഡോക്ടര്‍

ലോകത്തിന്‍റെ പ്രമേഹ തലസ്ഥാനമായാണ് നമ്മുടെ ഇന്ത്യ അറിയപ്പെടുന്നത്. രാജ്യത്ത് 70 ദശലക്ഷത്തിലധികം ആളുകള്‍ പ്രമേഹ രോഗികളാണെന്നാണ് കണക്കുകള്‍. എല്ലാ കുടുംബത്തിലും കുറഞ്ഞത് ഒരാളെങ്കിലും പ്രമേഹ രോഗിയാണ് എന്നതാണ് യാഥാര്‍ഥ്യം. പ്രമേഹ രോഗത്തിന് പ്രായം ഒരു പ്രശ്നമേ അല്ല. പ്രായമായവര്‍ മുതല്‍ കൊച്ചുകുട്ടികളെ വരെ ബാധിക്കുന്ന അതി സങ്കീര്‍ണമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന ഒന്നാണിത്. പ്രമേഹത്തിന്‍റെ ലക്ഷണങ്ങള്‍, രോഗ നിര്‍ണയം, ചികില്‍സ തുടങ്ങിയ വിഷയങ്ങളില്‍ ഇന്ന് നമ്മളോട് സംസാരിക്കുന്നത് എറണാകുളം ലിസി ആശുപത്രിയിലെ ചീഫ് ഫിസിഷ്യനും പ്രമേഹരോഗ വിദഗ്ദ്ധനുമായ ഡോ.ജില്‍സ് ജോര്‍ജാണ്.വിഡിയോ കാണാം.

special programme on diabetes