തുടരുന്ന തമ്മിലടി; എങ്ങനെ പരിഹരിക്കപ്പെടും?

സംസ്ഥാനത്തിന്‍റെ കാര്യ നിര്‍വഹണ തലവനാണ് ഗവര്‍ണര്‍ .  കാര്യങ്ങള്‍ തീരുമാനിക്കുന്നതാകട്ടെ സര്‍ക്കാരും. നിയമനിര്‍മാണ സഭയുടെ ഭാഗമാണ് ഗവര്‍ണറെങ്കിലും  മന്ത്രിസഭയുടെ തീരുമാനങ്ങളില്‍ അധിഷ്ടിതമായാണ് അദ്ദേഹം പ്രവര്‍ത്തിക്കുക. അതായത് പരസ്പര പൂരകങ്ങളായി  സംയോജിച്ച് മുന്നോട്ടു പോകേണ്ട രണ്ട് സംവിധാനങ്ങള്‍. ഭരണപരമായ കാര്യങ്ങള്‍ക്കായി ഒന്നിച്ചുപോകേണ്ട രാജ്ഭവനും സെക്രട്ടറിയേറ്റും രണ്ട് തട്ടിലായാലോ? അതാണ് കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതി.  

ഗവര്‍ണര്‍ – സര്‍ക്കാര്‍  പോരിലാണ് കാര്യങ്ങളുടെ തുടക്കമെങ്കിലും വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അത് ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള പരസ്യ ഏറ്റുമുട്ടലിലേക്കെത്തി.  കാര്യങ്ങള്‍ക്ക് സസ്പെന്‍സ് ത്രില്ലറിനേക്കാള്‍ ഉദ്വേഗം.  കൊണ്ടും കൊടുത്തും ഇരുകൂട്ടരും മുന്നോട്ട്...