പാർട്ടി സമ്മേളനം; എന്ത്?എങ്ങനെ?; സിപിഎമ്മിൽ സംഭവിക്കുന്നത്

കണ്ണൂരിൽ നടക്കാനിരിക്കുന്ന 23-ാമത് പാർട്ടി കോൺഗ്രസിന് ചരിത്രപരമായ മൂന്ന് പ്രത്യേകതകളുണ്ട്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടത് 1939ൽ കണ്ണൂർ പിണറായിയിലെ പാറപ്പുറത്താണ്. അതായത് കമ്മ്യൂണിസ്റ്റ് പാർട്ടി പിറന്ന കണ്ണൂരിന്റെ മണ്ണിൽ ആദ്യമായി കോൺഗ്രസ് വരുന്നു എന്നുള്ളതാണ് ആദ്യത്തെ പ്രത്യേകത. 1920 ഒക്ടോബർ 7ന് റഷ്യയിലെ താഷ്ക്കൻറിൽ വച്ചാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടത് എന്ന് സിപിഎം കരുതുന്നു. അതായത് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ട് നൂറ്റാണ്ട് തികയുന്ന വേളയിൽ പാർട്ടി വരുന്നു എന്നുള്ളത് രണ്ടാമത്തെ പ്രത്യേകത. സാധാരണ 3 വർഷത്തിലൊരിക്കലാണ് പാർട്ടി കോൺഗ്രസ് നടക്കുന്നത്. 1964ൽ സിപിഎം രൂപീകൃതമായതിന് ശേഷം ഇതിന് മാറ്റം വന്നിട്ടുള്ളത് ഒരു തവണ മാത്രമാണ്. അടിയന്തിരാവസ്ഥകാലത്താണ്.