കന്നിബജറ്റിൽ എന്തൊക്കെ? ആദ്യ അഭിമുഖത്തിൽ കെഎൻ ബാലഗോപാൽ

എൽഡിഎഫ് സർക്കാരിന്റെ നയപരിപാടികൾ നടപ്പിലാക്കുന്നതിനുള്ള ബജറ്റ് തന്നെയാകും. മുൻപ് നടത്തിയ കാര്യങ്ങളുടെ തുടർച്ചയാകുമെന്നതിൽ സംശയം വേണ്ട. കോവിഡിന്റെയും ആരോഗ്യത്തിന്റെയും സാമ്പത്തികത്തിന്റെയും നിലവിലെ സ്ഥിതി പരിശോധിച്ചുള്ള ബജറ്റാകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാനകാരണം ജി.എസ്.ടി ആണ്. ഇതോടെ നികുതിനിശ്ചയിക്കാനുള്ള സംസ്ഥാനത്തിന്‍റെ അവകാശമില്ലാതായി. ഈ സാമ്പത്തികവര്‍ഷം അവസാനിക്കുന്ന ജി.എസ്.ടി നഷ്ടപരിഹാര കാലാവധി അഞ്ച് വര്‍ഷം കൂടി ദീര്‍ഘിപ്പിക്കണം. കേന്ദ്രസര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സമാന ചിന്താഗതിക്കാരായ സംസ്ഥാനങ്ങളെ ഒരുമിപ്പിക്കുകമെന്നും ബാലഗോപാല്‍ മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. വിഡിയോ കാണാം.