ക്യാപ്പിറ്റല്‍സിറ്റി റീജണ്‍ വികസനപദ്ധതി; തലസ്ഥാനത്തിന് വൻ പ്രഖ്യാപനങ്ങൾ

തലസ്ഥാന നഗര വികസനത്തിന് വലിയ പ്രഖ്യാപനങ്ങളുമായി പിണറായി സര്‍ക്കാരിന്‍റെ അവസാന ബജ്റ്റ്.  കാപ്പിറ്റല്‍സിറ്റി റീജണ്‍ വികസന പദ്ധതിയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. നഗരത്തെ ചുറ്റിയുള്ള ആറുവരി റിംങ് റോഡാണ് പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. വിപണി വിലക്ക് ഭൂമി ഏറ്റെടുക്കുമെന്നും ധനമന്ത്രി അറിയിച്ചു. 

തിരുവനന്തപുരം നഗരത്തെയും ചുറ്റുമുള്ള പ്രദേശങ്ങളെയും കൂട്ടിയിണക്കി വ്യവസായ ഇടനാഴി എന്ന നിലയിലാണ് Capital city region development programme നിലവില്‍ വരുന്നത്. വിഴിഞ്ഞം തുറമുഖം മുതല്‍ നാവായിക്കുളം വരെ 78 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരിപാതയാണ് ഇതിന്‍റെ ജീവനാഡി. ഈ പാതയുടെ ഇരുവശത്തുമായാണ് വ്യവസായ ഇടനാഴി നിലവില്‍ വരിക. 10000 ഏക്കര്‍ഭൂമിയില്‍ knowledge hub, വ്യവസായ പാര്‍ക്കുകള്‍, വിനോദ കേന്ദ്രങ്ങള്‍, ടൗണ്‍ഷിപ്പ് എന്നിവയുടെ വമ്പന്‍ ശ്യംഘല നിലവില്‍ വരുമെന്ന് ധനമന്ത്രി പറഞ്ഞു. 

പ്രത്യേക കമ്പനി രൂപീകരിച്ചുകൊണ്ടാവും ഇത് നടപ്പാക്കുക. ഭൂമി വില്‍ക്കാന്‍തയ്യാറാകുന്നവര്‍ക്ക് കമ്പോള വില നല്‍കി കമ്പനി ഭൂമി വാങ്ങും. വില ലാന്‍ഡ് ബോണ്ടായി നല്‍കാം. പണം അപ്പോള്‍വേണമെന്നുള്ളവര്‍ക്ക് അപ്രകാരം നല്‍കും. ലാന്‍ഡ് പൂളിലേക്ക് നല്‍കുന്നവര്‍ക്ക് 10 വര്‍ഷം കൊണ്ട് നാലിരട്ടിവില ഉറപ്പു നല്‍കും. അല്ലെങ്കില്‍കമ്പനി നാലിരട്ടി വിലക്ക് വാങ്ങും. 25,000 കോടിയുടെ നിക്ഷേപവും രണ്ടരലക്ഷം പ്രത്യക്ഷ തൊഴിലവസരങ്ങളുമാണ് പ്രതീക്ഷിക്കുന്നത്.

Capital city region development കമ്പനിക്ക് 100 കോടി രൂപ ധനമന്ത്രി അനുവദിച്ചു. വിഴി‍ഞ്ഞം തുറമുഖം, ടെക്കനോപാര്‍ക്ക്, ടെക്ക്നോസിറ്റി, വിമാനത്താവളം , ഉന്നത വിദ്യാഭ്യാസസ്ഥപനങ്ങള്‍, ലൈഫ്സയന്‍സ് പാര്‍ക്ക് എന്നിവയെ കൂട്ടിയിണക്കിയാവും വികസന മാസ്റ്റര്‍പ്്ളാന്‍തയ്യാറാക്കുക.