ഇവരും കൂട്ടു വേണ്ടവർ; കോവിഡ് കാലത്ത് ഭിന്നശേഷിക്കാരെ എങ്ങനെ പരിചരിക്കാം?

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹിക ചുറ്റുപാടുകളിലടക്കം വരുന്ന മാറ്റങ്ങളുമായി പൊതു സമൂഹം പൊരുത്തപ്പെടേണ്ട  സാഹചര്യമാണെങ്കിലും ഒന്നിച്ചിരിക്കലും ഒത്തുകൂടലും അത്യന്താപേക്ഷിതമായവര്‍ നമുക്കിടയിലുണ്ട്. കോവിഡ് കാലത്ത് കൂട്ടു വേണ്ടവരാണ് ഭിന്നശേഷിക്കാരായ കുട്ടികള്‍. ഇവരെ എങ്ങനെ പരിചരിക്കാം? മാതാപിതാക്കളും ഇവരോടൊപ്പമുള്ളവരും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം? ഈ വിഷയമാണ് ഇന്നത്തെ ഹെല്‍പ്പ് ഡെസ്ക് ചര്‍ച്ച ചെയ്യുന്നത്.പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനെത്തിയിരിക്കുന്നത് കോട്ടയത്തെ ജുവല്‍ ഓട്ടിസം ആന്‍റ് ചൈല്‍ഡ് ഡവലപ്മെന്‍റ് സെന്‍റര്‍ ഡയറക്ടറും ചീഫ് കണ്‍സള്‍ട്ടന്‍റുമായ ഡോ.ജെയിംസണ്‍ സാമുവലാണ്.