പിണറായി കാബിനറ്റ് 2.0; മനസ് തുറന്ന് മന്ത്രിമാര്‍ മനോരമ ന്യൂസിൽ

ജനാഭിലാഷം മേയ് രണ്ടിനേ കണ്ടെങ്കിലും അതിന്റെ പൂര്‍ത്തീകരണം നടന്ന മണിക്കൂറുകളിലാണ് കേരളം ഇപ്പോള്‍. എല്‍ഡിഎഫിന് കിട്ടിയ ഭരണത്തുടര്‍ച്ചയ്ക്ക് പിന്നാലെ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ച്ചയായി രണ്ടുവട്ടം മുഖ്യമന്ത്രിയാകുന്ന ആദ്യ സിപിഎം നേതാവുകൂടിയാണ് പിണറായി. മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും അടങ്ങുന്ന 21 അംഗ മന്ത്രിസഭ അടുത്ത അ‍ഞ്ചുവര്‍ഷം സംസ്ഥാനം ഭരിക്കും. മന്ത്രിമാരുടെ വകുപ്പുകള്‍ തെളിഞ്ഞു.

പൂര്‍ണമായും നവാഗതരുടെ നിരയാണ് മന്ത്രിസഭയില്‍ സിപിഎമ്മും സിപിഐയും തീരുമാനിച്ചത്. അവരുടെ കരങ്ങളില്‍ ഇനിയുള്ള വര്‍ഷം അതാത് വകുപ്പുകള്‍ എങ്ങനെയൊക്കെയാകും കൈകാര്യംചെയ്യപ്പെടുക? നമുക്കറിയാം എല്ലാറ്റിനും അടിസ്ഥാനമായി ഇടതുമുന്നണിയുടെ പ്രകടനപത്രികയുണ്ട്. നയങ്ങളുണ്ട്. ഈ സമയം മന്ത്രിമാരുടെ ചൂടോടെ കേള്‍ക്കാനുള്ളതാണ്. ഇപ്പോള്‍ മുതലുള്ള മണിക്കൂറുകളില്‍ പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ മനോരമ ന്യൂസിനൊപ്പം ചേരും. അപ്പോള്‍ സ്വാഗതം. പിണറായി കാബിനറ്റ് 2.0