കൈവിട്ട പ്രതിരോധം തിരിച്ചുപിടിച്ചില്ലെങ്കിൽ ദുരന്തം; കരുതലാണ് കവചം

കോവിഡ് മാറും മുന്‍പേ കോവിഡിനോടുള്ള പേടിമാറിയ നമ്മള്‍ അക്ഷരാര്‍ഥത്തില്‍ പാഠം പഠിക്കുകയാണ്. ഓരോദിവസവും രാജ്യത്തും സംസ്ഥാനത്തും റിപ്പോര്‍ട്ട് ചെയ്യുന്ന രോഗബാധനിരക്ക് ആശങ്കപ്പെടുത്തുന്നതാണ്. കൈവിട്ട പ്രതിരോധം തിരിച്ചുപിടിക്കാനാണ് ഇനി ശ്രമം. അതിന് കഴിഞ്ഞില്ലെങ്കില്‍ വരാനിരിക്കുന്നത് വന്‍ ദുരന്തമായിരിക്കുമെന്ന് ഉറപ്പ്. കരുതലാണ് കവചം.