വിധിയെഴുത്തിന് മൂന്ന് നാൾ; ഏഴ് ജില്ലകളുടെ 'അകവും പുറവും'

 മൂന്ന് നാളപ്പറും സംസ്ഥാനത്തിന്റെ വിധിയെഴുത്ത്. പ്രചാരണം അതിന്റെ ഏറ്റവും തീവ്രമായ തലത്തിലാണ്, ആരവം കൊട്ടിയിറങ്ങാനുള്ളത് ഇനി മണിക്കൂറുകള്‍ മാത്രം. ഇനിയുള്ള സമയത്തിന്‍റെ വില മനസിലാക്കിയ മുന്നണികള്‍ അതത് മണ്ഡലങ്ങളുടെ മുക്കിലും മൂലയിലും ഒക്കെ എത്തി വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ്.  ഓരോ മണ്ഡലവും നിര്‍ണായകമാണെങ്കിലും അതിശക്തമായ മല്‍സരങ്ങള്‍ നടക്കുന്ന ഒട്ടനവധി മണ്ഡലങ്ങളുണ്ട്. അവയില്‍ പലതും കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഇതേ രൂപത്തിലോ അതിലേറെയോ തീവ്രമായ മല്‍സരം ഉണ്ടായവയാണ്.  ആ മണ്ഡലങ്ങളില്‍ ഇപ്പോള്‍ എന്താണ് സ്ഥിതി, അവസാന ലാപ്പിലെ ചിന്തയാണ് നമ്മള്‍ ഇന്നും നാളെയുമായി പരിശോധിക്കുന്നത്. പ്രത്യേക തിരഞ്ഞെടുപ്പ് പരിപാടി വിഡിയോ കാണാം.