കെ.ടി.ജലീലും മേഴ്സിക്കുട്ടിയമ്മയും പിന്നിൽ; കിതയ്ക്കുന്ന മന്ത്രിമാർ

 തവനൂരിൽ മന്ത്രി കെടി ജലീൽ കിതയ്ക്കുന്നു. ഒരു ഘട്ടത്തിലും ലീഡ് നേടാൻ കഴിയാത്ത മന്ത്രി, ഫിറോസ് കുന്നംപറമ്പിൽ ഉയർത്തിയ വെല്ലുവിളിയിൽ പിന്നിലാണ്.1399 വോട്ടിന്റെ ലീഡ് നിലനിർത്തുകയാണ് ഫിറോസ്. സമാന സ്ഥിതിയാണ് കുണ്ടറയിലും. യുഡിഎഫ് സ്ഥാനാർത്ഥി പി സി വിഷ്ണുനാഥ് തന്നെ ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് ലീഡ് നേടാൻ സാധിച്ചിട്ടില്ല. പല വിവാദങ്ങൾ കൊണ്ടും പ്രചാരണവേളയിൽ നിറഞ്ഞു നിന്ന മണ്ഡലങ്ങളാണ് തവനൂരും കുണ്ടറയും. വോട്ടെണ്ണല്‍ നാലാം റൗണ്ടിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് ആകെ ഇടതുതരംഗമാണ് അലയടിക്കുന്നത്. പ്രതീക്ഷിച്ച ഇടങ്ങളിൽ പോലും മുന്നേറ്റമുണ്ടാക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ മാത്രമാണ് യുഡിഎഫ് മുന്നില്‍. നേമത്തും പാലക്കാട്ടും എന്‍ഡിഎ മുന്നിലാണ്​്‍. കുമ്മനത്തിന്‍റെ ലീഡ് 510 മാത്രമാണ്. 89 ഇടത്താണ് എൽഡിഎഫിന് ലീഡ്. 49 ഇടത്ത് യുഡിഎഫ്. ബിജെപിക്ക് രണ്ടിടത്താണ് ലീഡ്.