ഞാന്‍ ഏകഛത്രാധിപതിയല്ല; എന്നെ തിരുത്താനും ആളുണ്ട്

താന്‍ പ്രവര്‍ത്തിക്കുന്നത് കൂട്ടായ്മയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുല്യമായി നില്‍ക്കുന്നവരുണ്ട്, അവരുടെ പേരുകള്‍ പറയുന്നില്ല. ആരായാലും തിരുത്താന്‍ ശേഷിയുള്ള പാര്‍ട്ടിയാണ് സിപിഎ‌മ്മെന്നും താന്‍ ഏകഛത്രാധിപതിയല്ലെന്നും മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പിണറായി വിജയന്‍ പറഞ്ഞു. പാര്‍ട്ടിയുടെയും മുന്നണിയുടെയും വിജയമാണ് വരിക, മറിച്ചായാലും അങ്ങനെയാണ്. സര്‍വേകള്‍ എല്ലാം അനുകൂലമായാല്‍ ആത്മവിശ്വാസം അതിരുകവിയും. രാഷ്ട്രീയപ്പോരാട്ടത്തിലെ ജാഗ്രത നിലനിര്‍ത്തേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു. യുഡിഎഫും ബിജെപിയും യോജിച്ചുപോവുന്ന അന്തരീക്ഷമുണ്ട്. കഴി‍ഞ്ഞ തിര‍ഞ്ഞെടുപ്പിലെ നേമം ഇത്തവണ കൂടുതല്‍ ഇടത്തേക്ക് വ്യാപിക്കുമെന്നും അദ്ദേഹം ആരോപിച്ചു. ആഴക്കടല്‍ മല്‍സ്യബന്ധന കരാര്‍ വിവാദത്തില്‍ ഗൂഢാലോചന സംശയിക്കുന്നുവെന്ന് മുഖ്യമന്ത്രി മനോരമ ന്യൂസിനോട്. മല്‍സ്യത്തൊഴിലാളി സമൂഹത്തിലുള്ള എല്‍ഡിഎഫ് സ്വാധീനം തകര്‍ക്കാനാണ് ശ്രമിച്ചത്. ഇഎംസിസി പ്രതിനിധി സ്ഥാനാര്‍ഥിയായതോടെ ഈ സംശയം ബലപ്പെട്ടു. എന്‍.പ്രശാന്തിനെയല്ല ഇക്കാര്യത്തില്‍ പ്രാഥമികമായി സംശയിക്കുന്നതെന്നും മുഖ്യമന്ത്രി മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. വിഡിയോ അഭിമുഖം കാണാം.