എംഎൽഎ പോരാട്ടത്തിനിറങ്ങുന്ന മുൻ ഗവർണറും നേമത്തെ കടൽഭിത്തിയും

നമുക്ക് ഓരോ ദിവസം ഓരോരുത്തര്‍ക്ക് , അല്ലെങ്കില്‍ ഏതെങ്കിലും ഒരു മുന്നണിക്ക് ഉഴിഞ്ഞ് വക്കണം. ഇന്ന് അതീവ ബഹുമാനത്തോടെ ഒരാളെ നമുക്ക് സ്വീകരിച്ചിരുത്താനുണ്ട്. അങ്ങനെ ചില്ലറ സ്ഥാനാര്‍ഥി ഒന്നും അല്ല. പലവട്ടം മല്‍സരിച്ച ആളാണോ? അതോ മുഖ്യമന്ത്രി ആയിരുന്ന ആളാണോ? മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആണോ.അല്ല..... ഒരു മുന്‍ ഗവര്‍ണര്‍ ആണ്. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായ ഒരേടിന് സാക്ഷ്യം വഹിക്കാന്‍ പോകുകയാണ് കേരളം. പ്രത്യേകിച്ചും നേമം ശരിയാ.. ഒരു മുന്‍ ഗവര്‍ണര്‍ എംഎല്‍എ ആവാന്‍ മല്‍സരിക്കുന്ന അസുലഭ സുന്ദര ദുന്തുല ഭൂമി. കാണാം പക്കാ പൊളിറ്റിക്സ്.