കെട്ടും മട്ടും മാറിയ പോസ്റ്റർ; പിന്നിലെ കലാ രാഷ്ട്രീയ മനസ്സുകൾ

ഈ തിരഞ്ഞടുപ്പോടെ നമ്മുടെ രാഷ്ട്രീയ ശൈലി ഒന്നും മാറിയതായിട്ട് കാണുന്നില്ല.  എന്നാൽ തിരഞ്ഞെടുപ്പ് പോസ്റ്ററുകളിലെ പല പതിവുകളിലും  ഇത്തവണ വഴിമാറിയിട്ടുണ്ട്. പുതിയ് ഭാഷയിൽ പറഞ്ഞാൽ പല ശൈലികളേയും എടുത്ത് ചുമരുകളിൽ ഒട്ടിച്ച്കളഞ്ഞു എന്ന് പറയാം. പോസറ്റർ രംഗത്തെ ട്രെൻറ് മനസ്സിലാക്കാനും  അത് ജനങ്ങളിലെത്തിക്കാനുമായിരുന്നു ഒരു മത്സരത്തിൻറെ പേരിൽ പോസ്റ്റർ പോര് തുടങ്ങി വച്ചത ്തിരഞ്ഞെടുപ്പിലെ അതേ വാശിയോടെ ആണ് സ്ഥാനാർഥികളും അനുയായികളും പോസ്റ്റർ ഡിസൈൻ ചെയ്തതും മത്സരത്തിൽ പങ്കെടുത്തത്. അങ്ങനെ അയച്ചുകിട്ടിയ നൂറ് കണക്കിന് പോസ്റ്ററുകളിൽ നിന്ന് ഏറ്റവും ശ്രദ്ധേയമായ അഞ്ചെണ്ണം തിരഞ്ഞെടുക്കുകയാണ് ഇവിടെ. ചിലപ്പോൾ സ്ഥാനാർഥികൾ അറിഞ്ഞുണ്ടാകില്ല  അവരുടെ പോസ്റ്റർ ഈ പരിപാടിയിൽ എത്തിയത്. ഞങ്ങൾ കണ്ട ഏറ്റവും മികച്ചത് ഇവിടെ കണ്ടില്ലല്ലോ എന്ന് പലർക്കും തോന്നുകയും ചെയ്യാം. ആ പരിമിതികളൊക്കെ നിൽക്കുമ്പോഴും  ഈ കാലത്ത് കൺമുന്നിൽ കണ്ട ഒരു തരംഗത്തെ കൂടുതൽ‍ മനസ്സിലാക്കുകയും  അതിന് പിന്നിലെ കലാരാഷ്ട്രീയം അഭിനന്ദിക്കുകയും ചെയ്യുക എന്നതാണ് ഉദ്ദേശിക്കുന്നത്.