‘ത്രിശങ്കു’ ഇടങ്ങളിലും ഇടത് മിടുക്കോ?; കൊച്ചിയും തൃശൂരും ആരുടെ കയ്യിലേക്ക്?

ഇന്നലെ വിജയത്തിന്റെ ആഘോഷത്തിലും പരാജയത്തിന്റെ നിരാശയിലുമായിരുന്നു തദ്ദേശപ്പോരിലെ സ്ഥാനാര്‍ഥികളും മുന്നണികളും. 24 മണിക്കൂര്‍ കൂടി കഴിഞ്ഞ് ഒരു പകല്‍ കൂടി അവസാനിച്ചിട്ടും ഭരണചിത്രം അവ്യക്തമായി തുടരുന്ന, ഒന്നും തെളിയാത്ത സ്ഥാപനങ്ങള്‍ ബാക്കിയാണ്. അതില്‍ കോര്‍പറേഷനുകളും നഗരസഭകളും ഉണ്ട്. എന്‍ഡിഎയുടെ അപ്രതീക്ഷിത മുന്നേറ്റം, വിമതരുടെ സാന്നിധ്യം, സ്വതന്ത്രരുടെ വിജയം, പാളയത്തില്‍ പട.. അങ്ങനെ പലവിധ കാരണങ്ങള്‍ ഉണ്ട്  ഇടത് വലത് മുന്നണികളെ വലച്ചതില്‍. ഇവിടങ്ങളിലൊക്കെ വിമതരും സ്വതന്ത്രരും തീരുമാനിക്കും, ആര് ഭരിക്കണം എന്ന്.. അവരെ സ്വന്തമാക്കി ഭരണം പിടിക്കാന്‍ സകല അടവുകളും പയറ്റുകയാണ് മുന്നണിനേതാക്കള്‍. നോക്കാം, ചിത്രം തെളിയാത്തത് എവിടെയൊക്കെ?