ഉലഞ്ഞില്ല; ചുവന്ന് കേരളം; ഇതാ അമ്പരിപ്പിച്ച ആ ‘വിജയ’ഫോർമുല

തദ്ദേശതിരഞ്ഞെടുപ്പില്‍ ഇടതുതരംഗം. അഞ്ച് കോര്‍പറേഷനുകളിലും 55 ശതമാനം ഗ്രാമപഞ്ചായത്തുകളിലും എഴുപത് ശതമാനം ബ്ലോക്ക് പഞ്ചായത്തുകളിലും 11 ജില്ലാപഞ്ചായത്തുകളിലും ചെങ്കൊടി പാറി. മുനിസിപ്പാലിറ്റികളില്‍ മാത്രമാണ് യുഡിഎഫിന് മുന്നിലെത്താനായത്. തിരുവനന്തപുരത്തടക്കം സിറ്റിങ് സീറ്റുകള്‍ പലതും നഷ്ടമായെങ്കിലും കൂടുതല്‍ തദ്ദേശസ്ഥാപനങ്ങളില്‍ അധികാരത്തിലെത്താന്‍ കഴിഞ്ഞത് ബിജെപിക്ക് നേട്ടമായി.

ആരോപണങ്ങളുടെ പെരുമഴയില്‍ തികച്ചും പ്രതിരോധത്തില്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ ഇടതുമുന്നണിക്ക് ഇതിലും വലിയ നേട്ടം കിട്ടാനില്ല. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിയെ തറപറ്റിച്ച് ആധികാരികവിജയം. കൊല്ലം ഒരിക്കല്‍ക്കൂടി ഇടതുപക്ഷത്ത്. കൊച്ചിയില്‍ പത്തുവര്‍ഷത്തിനുശേഷം ഭരണത്തിലേക്ക്. തൃശൂരില്‍ വിമതന്‍ സഹായിച്ചാല്‍ ഭരണമുറപ്പ്. കോഴിക്കോട് ചുവന്നുതന്നെ നിന്നപ്പോള്‍ കണ്ണൂര്‍ കോര്‍പറേഷന്‍ മാത്രമാണ് കൈവിട്ടത്. 

941 ഗ്രാമപഞ്ചായത്തുകളില്‍ ......ലും ചെങ്കൊടി പാറി. യുഡിഎഫ് ...... ഇടത്ത് ജയിച്ചു. ..... ഗ്രാമപഞ്ചായത്തുകള്‍ നേടിയ എന്‍ഡിഎയുടെ നിയമസഭാപ്രതീക്ഷകളും ഉയരും. ..... ഗ്രാമപഞ്ചായത്തുകള്‍ മറ്റുകക്ഷികള്‍ നേടി. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ ......ലും എല്‍ഡിഎഫ് ഭരണം വരും. യുഡിഎഫ് .....ല്‍ ഒതുങ്ങി. എറണാകുളം, മലപ്പുറം, വയനാട്, കാസര്‍കോട് ഒഴികെയുള്ള പത്ത് ജില്ലാപഞ്ചായത്തുകളിലും ഇടതുമുന്നണി ഭരണമുറപ്പിച്ചു. അതേസമയം മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ് തിരിച്ചുവന്നു. എണ്‍പത്തിയാറില്‍ ......ഉം യുഡിഎഫ് നേടി. പാലക്കാട് മാത്രമുണ്ടായിരുന്ന ബിജെപി പന്തളം മുനിസിപ്പാലിറ്റി കൂടി പിടിച്ച് കരുത്ത് തെളിയിച്ചു. കിഴക്കമ്പലം ഉള്‍പ്പെടെ നാല് മുനിസിപ്പാലിറ്റികള്‍ മറ്റുകക്ഷികള്‍ നേടി.