ആകാംക്ഷയുടെ രണ്ട് രാത്രി, ഒരു പകല്‍; ആവേശത്തിൽ മുന്നണികൾ; ആരെ തുണയ്ക്കും?

അപ്പോള്‍ ഇനി രണ്ട് രാത്രി, ഒരു പകല്‍. ആകാംക്ഷ അടക്കിപ്പിടിച്ചുള്ള ഇരിപ്പ്. അതുകഴിഞ്ഞാലറിയാം, ജനം ഇട്ട മാര്‍ക്ക് ആര്‍ക്കൊക്ക എത്രയൊക്കെയെന്ന്. തദ്ദേശതിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി, ചില ബൂത്തുകളില്‍ ഇപ്പോഴും വോട്ടിങ് തുടരുന്നു എങ്കിലും. വലിയ ആവേശത്തോടെയാണ് വടക്കന്‍കേരളത്തിലെ നാല് ജില്ലകള്‍ ബൂത്തിലെത്തിയത്. ഏറ്റവും ഒടുവിലെ കണക്കുപ്രകാരം 78 ശതമാനമാണ് പോളിങ്. പലയിടത്തും ആവേശം അതിരുവിട്ടപ്പോള്‍ സംഘര്‍ഷമായി. അതിന്റെ കാഴ്ചകളാണ് ആദ്യം കണ്ടത്. മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും ബിജെപി അധ്യക്ഷനുമെല്ലാം ഇന്നായിരുന്നു വോട്ടിങ്. വോട്ടുചെയ്തശേഷം വലിയ അവകാശവാദങ്ങളാണ് എല്ലാവരില്‍നിന്നും. ഏറ്റവും ഒടുവിലെ രാഷ്ട്രീയസാഹചര്യം പരിശോധിക്കുകയാണ് ഈ മണിക്കൂറില്‍,