ശങ്കറിന്റെ വെളിപ്പെടുത്തലിൽ തെളിയുന്നതെന്ത്? ഒഴി‍ഞ്ഞതോ ഒഴിവാക്കിയതോ?

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ വെളിപ്പെടുത്തലുമായി ഹാബിറ്റാറ്റ് ഉടമ ആര്‍ക്കിടെക്ട് ജി.ശങ്കര്‍ എത്തിയതാണ് ലൈഫ് വിവാദത്തെ ഇന്ന് കൂടുതല്‍ ചൂടുപിടിപ്പിച്ചത്. സ്പോണ്‍സര്‍ഷിപ്പിന്റെ കാര്യത്തില്‍ സംശയങ്ങളുണ്ടെന്നും അതിനാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും ലൈഫ് മിഷന്‍, തന്നോട് ആവശ്യപ്പെട്ടെന്നായിരുന്നു ശങ്കറിന്റെ തുറന്നുപറച്ചില്‍. ഇപ്പോള്‍...ഹൈക്കോടതി പരിഗണിക്കുന്നതും ഇതേ വിഷയമാണ്. ലൈഫ് അഴിമതിയില്‍ ലൈഫ് മിഷനില്‍ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നു...സിബിഐ അന്വേഷണം ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമെന്നാണ് നിലപാട്. കോണ്‍സുലേറ്റ് പണം യൂണിടാക്ക് വാങ്ങിയതില്‍ സര്‍ക്കാരിന് പങ്കില്ലെന്നും വാദം. ഈ മണിക്കൂറിലെ ചോദ്യം ഇതാണ് ഹാബിറ്റ് സ്വയം ഒഴിഞ്ഞതോ? ഒഴിവാക്കിയതോ ?