ഇന്ധനവിലയിലെ കൊള്ള; ഷോക്കായി കറണ്ട് ബില്ലും‌; റോസ്റ്റിങ് കാഴ്ചകള്‍

പുര കത്തുമ്പോള്‍ വാഴവെട്ടുക, അതില്‍ നിന്ന് കഴുക്കോലൂരുക തുടങ്ങിയ കലാപരിപാടികളെപ്പറ്റി പണ്ടൊക്കെ പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് അതെല്ലാം കാണാന്‍ പറ്റുന്നത്. സംഭവം എന്താന്ന് വെച്ചാല്‍ പെട്രോള്‍– ഡീസല്‍ വില കൂടി കൂടി ആകാശംമുട്ടാറായി. കോവിഡാണ് എറ്റവും വലിയ പരാ‍ജയം എന്നല്ലേ പൊതുവേ നമ്മള്‍ കരുതിപ്പോന്നത്. പക്ഷേ അതല്ല. ദുരന്തങ്ങളുടെ ലോകത്തെ രാജകുമാരന്‍മാരായി ഇന്ധനവിലക്കയറ്റവും ഷോക്കടിപ്പിക്കുന്ന കറണ്ട് ബില്ലും മാസ് എന്‍ട്രി നടത്തുകയാണ്. സാധാരണക്കാര്‍ക്ക് അങ്ങനെത്തന്നെ വേണം.. വല്ലാത്ത ഒരു കാലം.. പൊളിറ്റിക്കല്‍ റോസ്റ്റിങിലേക്ക്..