അഞ്ജുവിന്റെ ആത്മഹത്യക്ക് പിന്നില്‍; 'ഉത്തരം തേടി' ഉറ്റവര്‍

കോട്ടയം ചേർപ്പുങ്കലിൽ കോപ്പിയടിച്ചെന്ന ആരോപണത്തിൽ മനംനൊന്ത്  ജീവനൊടുക്കിയ  വിദ്യാർഥിനി  അഞ്ജു പി.ഷാജിയുടെ മൃതദേഹം സംസ്കരിച്ചു. ഏറെ നാടകീയ രംഗങ്ങൾക്കും പ്രതിഷേധത്തിനും ഒടുവിലാണ് സംസ്ക്കാര ചടങ്ങുകൾ പൂർത്തിയാക്കിയത്.  വിദ്യാർഥിനിയുടേത് മുങ്ങി മരണമെന്ന് പോസ്റ്റ്‌മാർട്ടം റിപ്പോർട്ട്‌.

അഞ്ജു പി  ഷാജി ആത്മഹത്യ  ചെയ്ത സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ബന്ധുക്കൾ മകള്‍ കോപ്പി അടിക്കില്ല. ഹാള്‍ ടിക്കറ്റിലെ കയ്യക്ഷരം മകളുതേല്ല.  പ്രിന്‍സിപ്പലിനെയും അധ്യാപകനെയും അറസ്റ്റ് ചെയ്യണമെന്നും പിതാവ് ആവശ്യപ്പെട്ടു. കോളജ് അധികൃതര്‍ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലും  കൃത്രിമം നടന്നു. കോളജ് അധികൃതര്‍ വിഡിയോ എഡിറ്റ് ചെയ്തെന്നും അഞ്ജുവിന്റെ പിതാവ്   വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

ഇതിനിടെ കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചക്ക് ഒരുമണിയോടെ വീട്ടിലെക്ക് കൊണ്ടുവന്ന  മൃതദേഹം  ബന്ധുക്കളും നാട്ടുകാരും ചേർന്ന് തടഞ്ഞു. . കുറ്റക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.   അച്ഛനെയും ബന്ധുക്കളെയും കൂട്ടാതെ ‍മൃതദേഹം എത്തിക്കാന്‍ പൊലീസ് തിടുക്കം കാട്ടിയെന്നും ആരോപണം ഉയര്‍ന്നു.

എം.എല്‍.എയും പൊലീസ് ഉദ്യോഗസ്ഥരും പ്രതിഷേധക്കാരെ അനുനയിപ്പിച്ചാണ് മൃതദേഹം വീട്ടിലേക്ക് മാറ്റിയത്. അഞ്ജുവിന്റേത് മുങ്ങിമരണമെന്ന് വ്യക്തമാക്കുന്നതാണ്  പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ശരീരത്തിൽ മറ്റ് മുറിവുകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ 3 അംഗ സിൻഡിക്കേറ്റ് സമിതിയെ ചേർപ്പുങ്കൽ സംഭവം അന്വേഷിക്കാൻ എം ജി സർവകലാശാല വി സി  ചുമതലറ്റെടുത്തി.