നഴ്സുമാർക്കും വേണ്ടേ സുരക്ഷ?

മാർച്ച് 22 ഞായറാഴ്ച എല്ലാവും വീട്ടിലിരിക്കണമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചപ്പോൾ ജനതാ കർഫ്യൂ എന്ന പുതിയൊരു വാക്ക്  രാജ്യത്തിന് പരിചിതമായി.മഹാമാരിയെ തടയാൻ ഒരു ദിനത്തിലെ കർഫ്യൂവിനാകുമോ എന്ന സംശയമാണ് ആദ്യം ഉയർന്നത്. ജനതാ കർഫ്യൂ ജനം പാലിച്ചു. തൊട്ടടുത്ത ദിനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കണ്ടു.