കോവിഡ്ക്കാലത്ത് പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

കോവിഡ് 19ന്‍റെ വ്യാപനവും മരണ നിരക്കും അനുദിനം ആശങ്ക വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.  ഇന്ന് ഹെല്‍പ് ഡെസ്കില്‍ പ്രമേഹവും കോവിഡും എന്ന വിഷയമാണ്.  പ്രമേഹമുള്‍പ്പെടെ പല രോഗമുള്ളവരിലും കോവിഡ് ഭേദമാകാന്‍  സാധ്യത കുറവാണെന്ന് വാര്‍ത്തകളുണ്ട്. എന്നാല്‍ കോവിഡ് ബാധിച്ച നാല്‍പത്തി ആറായിരം പേരില്‍ നടത്തിയ പഠനത്തില്‍ ഒന്‍പത് ശതമാനം  പേര്‍ക്കേ വൈറസ് ബാധ സീരിയസ് ആയി ബാധിക്കൂ എന്നും കണ്ടെത്തി. അതു കൊണ്ടു തന്നെ കോവിഡിനെ പ്രമേഹ രോഗികള്‍ കൂടുതല്‍ ശ്രദ്ധയോടെ പ്രതിരോധിക്കേണ്ടതുണ്ടോ എന്ന് കൃത്യമായി വിശദീകരിച്ച് തരുന്നതിനായി പ്രമേഹവിദഗ്ധനും ജ്യോതിദേവ്സ് ഡയബക്റ്റിസ് റിസര്‍ച്ച് സെന്‍ററിന്‍റെ ചെയര്‍മാനുമായ ഡോ. ജ്യോതിദേവ് കേശവദേവ് നമ്മോടൊപ്പം ചേരുന്നു.