തെരുവിൽ ഇറക്കിയതോ ഇറങ്ങിയതോ?; ആശങ്കയുടെ ദിനങ്ങൾ

കേരളത്തിന് ഇന്ന് ആശങ്ക വർദ്ധിപ്പിക്കുന്ന മറ്റൊരു ദിനമായിരുന്നു. ഇന്ന് 21 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.കാസർകോട് ഏഴും കണ്ണൂരിൽ എട്ടു പേർക്കും വൈറസ് ബാധയേറ്റപ്പോൾ എറണാകുളത്ത് ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാൾക്ക് വിദേശ ബന്ധം ഇല്ലാത്തതും ആശങ്ക വർധിപ്പിക്കുന്നു.പത്തനംതിട്ടയിൽ  4 പേർ ഇന്ന് രോഗമുക്തി നേടിയെന്നത് മാത്രമാണ് ഇന്ന് സംസ്ഥാനത്തിന് ആശ്വാസം പകരുന്നത്.