ഒരു ലക്ഷം കടന്ന് രോഗികള്‍; പേടിച്ച് അമേരിക്ക; ഞെട്ടിപ്പിക്കുന്ന കണക്ക്: വിഡിയോ

കോവിഡ് ബാധിച്ചവരുടെ കണക്കില്‍ അമേരിക്ക ചൈനയെ മറികടന്നിരിക്കുന്നു. അതിവേഗം പടര്‍ന്ന് പിടിക്കുകയാണ് അമേരിക്കയില്‍ കൊറോണ വൈറസ്. രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. മരണം 1704 ആയി.  ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്ക് രാജ്യത്ത് വന്‍ ക്ഷാമമാണ്. രണ്ടര ലക്ഷം കോടി ഡോളറിന്‍റെ സാമ്പത്തിക സഹായ പാക്കേജില്‍ ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. അത്യധികം ആശങ്കയിലാണ് അമേരിക്കയിലെ ആരോഗ്യവിദഗ്ധര്‍. നോക്കാം ഞെട്ടിപ്പിക്കുന്ന ആ കണക്ക് എങ്ങനെയാണെന്ന്. വിഡിയോ കാണാം. 

*****************************

ഇന്നലെ രോഗം സ്ഥിരീകരിച്ചത് ഇരുപതിനായിരത്തോളം പേര്‍ക്ക്

കൂടുതല്‍ രോഗികള്‍ നഗരങ്ങളില്‍

നഗരങ്ങള്‍ ആശങ്കയില്‍

*********************

രോഗബാധിതര്‍

ന്യൂയോര്‍ക്ക്.............. 46,262

ന്യൂ ജഴ്സി.................. 8,825

കാലിഫോര്‍ണിയ..... 4,905

മരണം

**************

ആകെ മരണം: 1,704

ന്യൂയോര്‍ക്ക്  606  

ന്യൂ ജഴ്സി 108

വാഷിങ്ടണ്‍ 175

കലിഫോര്‍ണിയ 102

ഞെട്ടിപ്പിക്കുന്ന കണക്കുകള്‍

**************************

ഒരാഴ്ച മുമ്പ് ആകെ രോഗബാധിതര്‍ : 8,000

ഏഴുദിവസത്തിനിടെ ആകെ രോഗബാധിതര്‍ : 1,04,256

ഒരു ദിവസം ശരാശരി സ്ഥിരീകരിക്കപ്പെടുന്ന രോഗികള്‍ : 10,000

ന്യൂയോര്‍ക്ക് സിറ്റി

******

24 മണിക്കൂറിനിടെ 3,585 പുതിയ രോഗികള്‍

46%  45 വയസിന് താഴെയുള്ളവര്‍

രോഗബാധിതരുടെ എണ്ണം 

മാര്‍ച്ച് 1......18 വരെ ............10,000

മാര്‍ച്ച് 18..........21...................25,000

മാര്‍ച്ച് 21 .........22...................35,000

മാര്‍ച്ച് 22..........23....................45,000

മാര്‍ച്ച് 23..........24...................55,000

മാര്‍ച്ച് 24...........25..................65,000

മാര്‍ച്ച് 25...........26..................75,000

മാര്‍ച്ച് 26...........27...................85,000

മാര്‍ച്ച് 27...........28 ................. 1,04,256

അമേരിക്ക േനരിടുന്ന പ്രതിസന്ധി‌

******************************

കിടക്കകള്‍ക്കായി നെട്ടോട്ടം

∙ആവശ്യത്തിന് കിടക്കയില്ല

∙ആശുപത്രിയില്‍ നിന്ന് മറ്റ് രോഗികളെ മാറ്റുന്നു

∙ലൂസിയാനയില്‍ 3 വിനോദ പാര്‍ക്കുകള്‍ ഐസലേഷന്‍ യൂണിറ്റാക്കി

നഗരങ്ങള്‍ അടച്ചു

****************

∙വാഷിങ്ടന്‍ ‍ഡിസിയില്‍ സ്ഥാപനങ്ങള്‍ അടച്ചു

∙അവശ്യസാധനങ്ങളുടെ കടകള്‍ മാത്രം തുറക്കുന്നു

∙ന്യൂയോര്‍ക്കില്‍ ചൈനയുടെ അധ്യക്ഷതയില്‍ ചേരാനുള്ള യു.എന്‍. രക്ഷാസമതി യോഗം മാറ്റി