കോവി‍ഡ് 19; പ്രായമായവര്‍ പേടിക്കണ്ട; വഴികളുണ്ട്

ലോകത്ത് കോവിഡ് എടുത്ത ജീവനുകളിലധികവും അറുപത് വയസിനു മുകളിലുള്ളവരാണ്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രതിരോധ ശേഷി കുറയും എന്നതാണിതിന് പ്രധാനകാരണം. പ്രായമായവര്‍ കൂടുതല്‍ കരുതണം എന്ന് പറയുന്നതും ഇതു കൊണ്ടാണ്.. അങ്ങനെയെങ്കില്‍ എന്തു തരം കരുതലാണ് പ്രായമാവര്‍ക്ക് വേണ്ടത് എന്ന് നോക്കാം.

പ്രായമായവര്‍ പേടിക്കണ്ട, വഴികളുണ്ട്

***********************************

*ജീവിത ശൈലീ രോഗങ്ങളുള്ളവര്‍ മരുന്ന് മുടക്കരുത്

*പ്രമേഹം, രക്തസമ്മര്‍ദമുള്ളവര്‍ മാസത്തിലൊരിക്കല്‍ പരിശോധന നടത്തണം

*ഗ്ലൂക്കോമീറ്റര്‍ വാങ്ങി വീട്ടില്‍ വച്ച് പ്രമേഹപരിശോധന നടത്തുക

വ്യായാമം

*വ്യായാമം പുറത്തുവേണ്ട, വീടിനുള്ളില്‍ മതി

*പടികള്‍ കയറി ഇറങ്ങുക

*45 മിനിറ്റ് ഇതിനായി മാറ്റിവക്കുക

ഭക്ഷണം

*പ്രായം കൂടുംതോറും പ്രതിരോധശക്തി കുറയും

*ഭക്ഷണകാര്യത്തില്‍ ശ്രദ്ധപുലര്‍ത്തുക

*പച്ചക്കറികളും, ഇലക്കറികളും കൂടുതല്‍ കഴിക്കുക

*ദിവസം 8 മുതല്‍ 10 ഗ്ലാസ് വരെ വെള്ളം കുടിക്കണം

*ഗ്രീന്‍ ടീയും കുടിക്കാം

മാനസികാരോഗ്യം

*ലഹരി വസ്തുക്കളുടെ ഉപയോഗം അരുത്

*മാനസികോല്ലാസം പ്രധാനം

*കുഞ്ഞുങ്ങളുമൊത്ത് കളിക്കാം

*വായന ശീലമാക്കാം, ടി.വി. കാണാം