ജനറല്‍ ഖാസിം സുലൈമാനി വധം; ലോകത്തിന് കാത്തുവച്ചിരിക്കുന്നത് എന്തെല്ലാം?

ലോകത്തെ ആശങ്കപ്പെടുത്തുന്ന ഒരു യുദ്ധസാധ്യത തുറന്നു എന്ന വാര്‍ത്തകേട്ടാണ് ഇന്ന് നാം ഉറക്കമുണര്‍ന്നത്. നാളുകളായി  പുകഞ്ഞിരുന്ന ഇറാന്‍ യുഎസ് സംഘര്‍ഷത്തില്‍ വലിയൊരു വഴിത്തിരിവായി ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്സിന്റെ പ്രത്യേകവിഭാഗമായ കുദ്സ് ഫോഴ്സ് മേധാവി ജനറല്‍ ഖാസിം സുലൈമാനി ബഗ്ദാദില്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇറാനിലെ ജനപ്രിയ സൈനികോദ്യോഗസ്ഥനും പരമോന്നത നേതാവ് അയത്തുള്ള അലി ഖമയിനിയുടെ വിശ്വസ്ഥനുമാണ് ജനറല്‍ ഖാസിം സുലൈമാനി .  മധ്യപൂര്‍വദേശത്ത് ഇറാന്‍ ഓപ്പറേഷന്‍സിന്‍റെ ചുക്കാന്‍ പിടിക്കുന്നതില്‍ പ്രധാനി, കടുത്ത അമേരിക്കന്‍ വിരോധി. ഐസിസ് വിരുദ്ധന്‍, സിറിയയിലെ ബഷര്‍ അല്‍ അസദിന്‍റെ ചങ്ങാതി. ഇറാന്‍ ര്ഷ്ട്രീയത്തിലേക്കുള്ള ചുവടുവയ്പ്പിന് തൊട്ടുമുമ്പാണ് അമേരിക്കന്‍ ഡ്രോണുകള്‍ ജനറല്‍ സൊലൈമാനിയുടെ ജിവനെടുത്തത്. മേഖലയിലെ സ്വതന്ത്ര ്രാജ്യങ്ങളോടു ംചേര്‍ന്ന് ഇറാന്‍ പ്രതികാരം ചെയ്യുമെന്ന്  പ്രസിഡന്‍റ് ഹസന്‍ റൂഹാനി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. എണ്ണവില വര്‍ധനയും  ലോകസമാധാന തകര്‍ച്ചയും അടക്കം  ജനറല്‍ സൊലൈമാനിയുടെ കൊലപാതകം ലോകത്തിന് കാത്തുവച്ചിരിക്കുന്നത് എന്തെല്ലാം ? അറിഞ്ഞതിനപ്പുറം വിഡിയോ കാണാം