'ഇര്‍ഫാൻ ഹബീബിന് പണ്ടേ ഈ മനസ്'; നിലപാടിലുറച്ച് ഗവർണർ; അഭിമുഖം

പൗരത്വനിയമ ഭേദഗതിയെ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്നും  ആരുമായും പരസ്യസംവാദത്തിന് തയാറെണെന്നും  ഗവര്‍ണര്‍  ആരിഫ് മുഹമ്മദ് ഖാന്‍. പാര്‍ലമെന്റ് പാസാക്കിയ നിയമം ഗാന്ധിജി നല്‍കിയ ഉറപ്പിന്റെ പാലനമാണ്. നിലപാട് മാറ്റിയാല്‍ ഗവര്‍ണര്‍  പദവിയില്‍ തുടരില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പ്രതിഷേധക്കാര്‍  ആരും ചര്‍ച്ചയ്ക്ക് വന്നില്ലെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.  മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയത്.  മലയാളത്തില്‍ ആദ്യമായി ഗവര്‍ണര്‍ ഒരു ചാനലിന് നല്‍കുന്ന അഭിമുഖമായിരുന്നു  മനോരമ ന്യൂസിന്റെത് 

പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമം ഗാന്ധിജിയിയുടെയും നെഹ്റുവിന്‍റെയും സ്വപ്മായിരുന്നു. ആ നിയമം  പാലിക്കാന്‍ ഓരോ പൗരനും  ബാധ്യതയുണ്ട്.  നിയമത്തോട് യോജിക്കുന്നുണ്ടെങ്കില്‍ അതിനെ സംരക്ഷിക്കാനും പ്രതിരോധിക്കാനും ബാധ്യസ്ഥനാണ് ഗവര്‍ണര്‍ വിശദീകരിച്ചു.

തുടര്‍ച്ചയായി പ്രതിഷേധം പ്രകടിപ്പിച്ചതല്ലാതെ ഇതുവരെ ആരും ചര്‍ച്ചയ്ക്ക് വന്നില്ല. വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ നിന്ന് എല്ലാവരും പിന്‍വാങ്ങണം.ആരുമായും പരസ്യ സംവാദത്തിന് തയാറാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വെല്ലുവിളിച്ചു

പാര്‍ലമെന്‍് പാസാക്കിയതോടെ അതു രാജ്യത്തെ നിയമമമായി . പ്രതിഷേധക്കാര്‍ വ്യവസ്ഥിതിയിലും ഭരണഘടനയിലും വിശ്വസിക്കണം . ഭരണഘടന സംരക്ഷിക്കുമെന്ന സത്യപ്രതിജ്ഞ താന്‍  പാലിക്കും .കേരള നിയമസഭ പാസാക്കുന്ന നിയമങ്ങളേയും പ്രതിരോധിക്കും. തന്റെ നിലപാട് മാറ്റിയാല്‍ ഗവര്‍ണര്‍  പദവിയില്‍ തുടരില്ല.പാര്‍ലമെന്റ് പാസാക്കിയ നിയമത്തോട് യോജിപ്പില്ലെങ്കില്‍ പദവി രാജിവയ്ക്കുമെന്നും  ആരിഫ് മുഹമ്മദ് ഖാന്‍ സൂചിപ്പിച്ചു.

പൗരത്വനിയമഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ അനാവശ്യമാണെന്നാണ് ഗവര്‍ണറുടെ നിലപാട് .നിയമത്തില്‍ പ്രശ്നങ്ങളില്ലെന്ന് മനസിലാക്കിയത് കൊണ്ടാണ് ആരും സംവാദത്തിന് തയാറാവാത്തത്. തന്റെ രാജി ആവശ്യപ്പെട്ടുള്ള നിരുത്തരവാദപരമായ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന‍് വ്യക്തമാക്കി.

ചരിത്രകോണ്‍ഗ്രസ് പരിപാടിയില്‍ ചട്ടലംഘനമുണ്ടായെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മനോരമ ന്യൂസിനോട് . ചരിത്രകോണ്‍ഗ്രസില്‍ സംഘര്‍ഷമുണ്ടാക്കിയത് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. കണ്ണൂരിലെ സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം കണ്ണൂര്‍ സര്‍വകലാശാല  വൈസ് ചാന്‍സലര്‍ ഗോപാനിഥ് രവീന്ദ്രനാണെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി 

കണ്ണൂരില്‍ ചരിത്രകോണ്‍ഗ്രസില്‍ ഗവര്‍ണര്‍ക്കെതിരെ നടന്ന പ്രതീഷേധം ആസൂത്രിതമാണെന്ന് ഉറപ്പിക്കുന്നതാണ് മനോരമ ന്യീസിന് നല്‍കിയ അഭിമുഖത്തിലെ ഗവര്‍ണറുടെ വാക്കുകള്‍.  മര്‍ദിക്കുന്ന പോലെ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് പഞ്ഞ് അടുത്തു. ഇടക്കുകയറിയ ഗവര്‍ണറുടെ എഡിസിയുടെ ബാഡ്ജ് വലിച്ചുതാഴെയിട്ടു. അലിഗഡില്‍ പഠിക്കുന്ന കാലം മുതല്‍ ഇര്‍ഫാന്‍ ഹബീബിന്റെ സ്വഭാവം ഇതാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.

ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങ് ഒരുമണിക്കൂറില്‍ കൂടാന്‍ പാടില്ല.പക്ഷെ അതും ലംഘിക്കപ്പെട്ടു.സംഘര്‍ഷമുണ്ടാക്കിയ ഇര്‍ഫാന്‍ ഹബീബിന്‍റെ പേര് ഇര്‍ഫാന്റെ പേര് ഇല്ലായിരുന്നു.അവസാന നിമിഷം രണ്ടു പേരെ അധികം ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു

കണ്ണൂരിലുണ്ടായ സംഘര്‍ഷത്തിന്റെയും പ്രശ്നങ്ങളുടെയും പൂര്‍ണ ഉത്തരവാദിത്വം കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഗോപാനിഥ് രവീന്ദ്രനാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ചരിത്രകോണ്‍ഗ്രസിലെ സംഘര്‍ഷങ്ങളുടെ അതൃപ്തി മുഖ്യമന്തിരെയ അറിയിച്ചോ എന്ന് ചോദ്യത്തിന ്ഇല്ലെന്നും അതിനും താല്പരര്യമില്ലെന്നുമായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍റെ മറുപടി