കെട്ടുപൊട്ടിച്ചോടിയ മാവോയിസ്റ്റ് വിവാദത്തെ ആര് പിടിച്ചുകെട്ടും? അറിഞ്ഞതിലപ്പുറം

അട്ടപ്പാടിയില്‍നിന്ന് കിലോ മീറ്ററകലെ ഉള്‍വനത്തില്‍ രണ്ടുദിവസങ്ങളിലായിനടന്ന വെടിവയ്പിന്‍റെ അലയൊലികള്‍, വനാന്തരങ്ങള്‍ക്കപ്പുറം രാഷ്ട്രീയകേരളത്തെയാകെപിടിച്ചുകുലുക്കി. മാവോയിസ്റ്റുകള്‍ക്കെതിരായ പൊലീസ് നടപടിയെച്ചൊല്ലിയുള്ള തര്‍ക്കം,  
സിപിഎം ഒരുവശത്തും സിപിഐയും യുഡിഎഫും മറുവശത്തും നിലയുറപ്പിച്ച രാഷ്ട്രീയ ഏറ്റുമുട്ടലായി മാറി.

ക്ലോസ് റെയ്ഞ്ചില്‍ത്തന്നെ വെടിപൊട്ടിച്ചത് ഭരണമുന്നണിയിലെ രണ്ടാമനായ സിപിഐ .
വീണുകിട്ടിയ വെടിയുണ്ടയെടുത്ത് പ്രതിപക്ഷം സര്‍ക്കാരിനുമേല്‍ തൊടുത്തു.

 ഉപതിരഞ്ഞെടുപ്പ് വിജയത്തില്‍ ഊറ്റംകൊണ്ടുനിന്ന പിണറായി സര്‍ക്കാര്‍ പ്രതിരോധത്തിലായി.
സജീവ സിപിഎം പ്രവര്‍ത്തകരായ രണ്ട് വിദ്യാര്‍ഥികളെ യുഎപിഎ
ചുമത്തി അറസ്റ്റു ചെയ്തത് കൂടുതല്‍ വിവാദത്തിലേക്ക്.

ഇടതുപക്ഷം പല്ലുംനഖവുമുപയോഗിച്ച്   എതിര്‍ത്തിട്ടുള്ള യുഎപിഎ നിയമം,  സ്വന്തം സര്‍ക്കാരിന്‍റെ പൊലീസ് സ്വന്തം പാര്‍ട്ടിപ്രവര്‍ക്കുനേരെ ചുമത്തിയതിനെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ പുകയുന്ന അതൃപ്തി ആളിക്കത്താതെ നോക്കേണ്ട ബാധ്യത നേതൃത്വത്തിനായി.  

എരിതീയിലെണ്ണയൊഴിച്ച് ഒടുവില്‍ ചീഫ് സെക്രട്ടറിയുടെ ലേഖനം– മാവോയിസ്റ്റുകള്‍ മനുഷ്യാവാകാശം അര്‍ഹിക്കുന്നില്ല, മാവോയിസ്റ്റുകളും പൊലീസും തമ്മിലുള്ള  ഏറ്റമുട്ടലെന്നാല്‍  കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന യുദ്ധം തന്നെ.   

കെട്ടുപൊട്ടിച്ചോടിയ പോത്തിനെപ്പോലെ പരക്കം പായുന്ന മാവോയിസ്റ്റ് വിവാദത്തെ ആര് 
പിടിച്ചുകെട്ടും? ഈ പാച്ചിലില്‍ പരുക്കേല്‍ക്കുന്നത് ആര്‍ക്കെല്ലാം? 
..