ചന്ദ്രനെ തൊട്ടറിയാൻ ചന്ദ്രയാൻ; ഇന്ത്യയ്ക്ക് അഭിമാന നിമിഷം; വിഡിയോ

ലോകം ഇന്ത്യയിലേക്ക് കണ്ണും നട്ടിരിക്കുന്ന നിമിഷം. ചന്ദ്രനിൽ ഇന്ത്യ തൊടാൻ മണിക്കൂറുകളുടെ ദൂരം മാത്രം. പിന്നിട്ട ഒാരോ വഴിയിലും വിജയം വരിച്ച് ചന്ദ്രയാൻ 2 സെപ്റ്റംബർ 7 ന് പുലർച്ചെ ചന്ദ്രനിൽ ഇറങ്ങും. ചരിത്ര നിമിഷത്തിന് മുൻപ് തന്നെ ഇന്ത്യയെ അഭിനന്ദിച്ച് അന്താരാഷ്ട്രമാധ്യമങ്ങൾ രംഗത്തെത്തി. മുൻനിര ബഹിരാകാശ ഏജൻസികൾക്ക് പോലും നിരവധി തവണ പരാജയപ്പെട്ട വലിയൊരു ദൗത്യമാണ് ഐഎസ്ആർഒ ഏറ്റെടുത്തിരിക്കുന്നത്. ഇത്രയും കുറഞ്ഞ ചെലവിൽ സ്വന്തം രാജ്യത്തെ ഗവേഷകരെയും സംവിധാനത്തെയും ഉപയോഗപ്പെടുത്തി കുറഞ്ഞ കാലത്തിനിടെ ചന്ദ്രയാൻ പദ്ധതി നടപ്പിലാക്കാൻ സാധിച്ചത് വലിയ നേട്ടമായിരുന്നു.വിഡിയോ കാണാം