അധ്യാപനത്തിന്റെ രസതന്ത്രം പറഞ്ഞ് പ്രഫസർ ശിവദാസ് എന്ന 'യുറീക്ക മാമൻ'

ഒരു തലമുറയെ ശാസ്ത്രത്തിന്റെയും വിജ്ഞാനത്തിന്റെയും ലോകത്തേക്ക് കൈപിടിച്ചുനടത്തിയതിൽ വലിയ പങ്കാണ് യുറീക്ക മാസിക വഹിച്ചത്. യുറീക്ക വായിച്ചവർക്ക് യുറീക്ക മാമനെ മറക്കാനാകില്ല. പ്രഫസർ എസ്. ശിവദാസ് എന്ന യുറീക്ക മാമൻ എഡിറ്റർ മാത്രമായിരുന്നില്ല കോട്ടയം സിഎംഎസ് കോളജിലെ കെമിസ്ട്രി വിഭാഗത്തിന്റെ തലവൻ കൂടിയായിരുന്നു. 200ൽ അധികം ബാലസാഹിത്യമാസികകൾ പുറത്തിറക്കി, നിരവധി അവാർഡുകൾ ഈ അധ്യാപകനെ തേടിയെത്തി. ഈ അധ്യാപക ദിനത്തിൽ അധ്യാപനത്തിന്റെ രസതന്ത്രം പറഞ്ഞ് പ്രഫസർ ശിവദാസ്.