കേരളത്തിന്റെ ശബ്ദം; പ്രതിപക്ഷത്തെ പ്രബലർ; കേരള എംപിമാർ ഒന്നിച്ച്

വികസനത്തിന്റെ പ്രതീക്ഷകളും സാധ്യതകളും പങ്കുവച്ച് കേരള എംപിമാര്‍ ഒന്നിച്ച് മനോരമ ന്യൂസ് വേദിയില്‍. ശബരിമല, ആക്രമരാഷ്ട്രീയം, ദേശീയ പാത വികസനം, റെയിൽവേ പ്രതീക്ഷകളും എം.പിമാർ പങ്കുവയ്ക്കുന്നു. 

ശബരിമല ആചാരസംരക്ഷണത്തിന് ഭരണഘടനാഭേദഗതി വേണമെന്ന് ശശി തരൂര്‍ എം.പി. പറഞ്ഞു. എന്‍.കെ.പ്രേമചന്ദ്രന്‍ അവതരിപ്പിക്കുന്ന സ്വകാര്യ ബില്‍ നിലനില്‍ക്കണമെങ്കില്‍ ഭരണഘടനാഭേദഗതി വേണമെന്നും ശശി തരൂര്‍ പറഞ്ഞു. 

കേരളത്തിലെ അക്രമങ്ങള്‍ പാര്‍ലമെന്‍റിലേക്ക് വലിച്ചിഴയ്ക്കില്ലെന്ന് കെ. മുരളീധരന്‍ എംപി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന് കേരളത്തില്‍ ഇടപെടാന്‍ അവസരം നല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.