എംപിമാരുടെ സസ്പെന്‍ഷന്‍; വിട്ടുവീഴ്ച ഇല്ലാതെ സര്‍ക്കാര്‍; പ്രതിപക്ഷ ബഹളം

എംപിമാരെ സസ്പെന്‍ഡ് ചെയ്ത വിഷയത്തില്‍ വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാര്‍. സസ്പെന്‍ഡ് ചെയ്യപ്പെട്ട 12 എംപിമാര്‍ മാപ്പുപറയണമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് രാജ്യസഭ രണ്ടുവരെ നിര്‍ത്തി. സഭയില്‍ മുടങ്ങാതെ എത്തണമെന്ന് എം.പിമാര്‍ക്ക് പ്രധാനമന്ത്രി  നിര്‍ദേശം നല്‍കി. വിഡിയോ റിപ്പോർട്ട് കാണാം.

കുട്ടികളെപ്പോലും നിരന്തം വഴക്കുപറഞ്ഞാല്‍ അവര്‍ക്ക് ഇഷ്ടപ്പെടില്ല. സ്വയം മാറിയില്ലെങ്കില്‍ മാറ്റത്തിന് തയ്യാറെടുക്കണമെന്ന് എംപിമാരോട് മോദി സ്വരം കടുപ്പിച്ചു. പത്മപുരസ്ക്കാര ജേതാക്കളെ ആദരിക്കുന്ന ചടങ്ങുകളും കായിക മല്‍സരങ്ങളും സംഘടിപ്പിക്കാന്‍ എംപിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടിയന്തര പ്രമേയ നോട്ടിസ് നല്‍കി. കായിക സര്‍വകലാശാല ആരംഭിക്കാന്‍ കേരളം അപേക്ഷനല്‍കിയിട്ടില്ലെന്നും അപേക്ഷിച്ചാല്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നും കേന്ദ്ര കായിക സഹമന്ത്രി നിശിത് പ്രാമാണിക് ബെന്നി ബെഹ്നാന്‍റെ ചോദ്യത്തിന് മറുപടി നല്‍കി.